expr:class='"loading" + data:blog.mobileClass'>

Monday, March 18, 2013

ഓർമചെപ്പുകൾ

അക്ഷരങ്ങൾക്കായി ഒരു കൂട് കൂട്ടിയിരിക്കുന്നു ഞാൻ
എന്നും എപ്പോഴും തുറന്നിരിക്കുന്നൊരു കുഞ്ഞു കൂട്
ഓരോ മഴയിലും വെയിലിലും തണലേകാൻ
ഈ പ്രപഞ്ചം മുഴുവൻ ചുറ്റി വരുമ്പോൾ ക്ഷീണമകറ്റാൻ

അതിലൊരൽപം വാക്കുകൾ ചേർത്ത്, വരികളുണ്ടാക്കി
ആ വരികൾ കൊണ്ടൊരു കഥയുണ്ടാക്കി
ആ കഥയ്ക്ക് നല്ലൊരു പേരും നല്കി
ഈ ലോകത്തിനോടു വിളിച്ചോതണം

ഇതായെൻ ഓർമചെപ്പുകൾ

Sunday, March 17, 2013

ചാറ്റൽ മഴ


മഴ കാത്തു കിടക്കുന്ന വേഴാമ്പലിനെ പോലെ, അക്ഷരങ്ങളുടെ തിരയിളക്കത്തിനായി ഞാനും കാത്തിരിക്കുന്നു... മരുഭൂമിയിൽ പെയ്തു തോരുന്ന ഓരോ മഴയിലും കുളിര് കൊള്ളുന്നത് ആ മണ്ണല്ല, മഴ കണ്ടും കൊണ്ടും വളർന്ന എന്നെ പോലുള്ളവരുടെ മനസ്സാണ്... അത്തരം ചെറിയ ചില ചാറ്റൽ മഴകൾ പോലെയാണ് എന്നിൽ പെയ്തിറങ്ങുന്ന അക്ഷരങ്ങളുടെ വരവും... പ്രവചനാതീതം. എപ്പോൾ വേണമെങ്കിലും വരാം, വന്നത് പോലെ പോവുകയും ചെയ്യാം... ഒരു പക്ഷേ അത് കൊണ്ട് തന്നെയാവും ഓരോ തവണ മുന്നറിയിപ്പില്ലാതെ അവർ വരുമ്പോഴും ഞാൻ ആവേശഭരിതനാകുന്നത്....

കാത്തിരിക്കുന്നു, അടുത്ത ചാറ്റൽ മഴയ്ക്കായി...