മഴ കാത്തു കിടക്കുന്ന വേഴാമ്പലിനെ പോലെ, അക്ഷരങ്ങളുടെ തിരയിളക്കത്തിനായി ഞാനും കാത്തിരിക്കുന്നു... മരുഭൂമിയിൽ പെയ്തു തോരുന്ന ഓരോ മഴയിലും കുളിര് കൊള്ളുന്നത് ആ മണ്ണല്ല, മഴ കണ്ടും കൊണ്ടും വളർന്ന എന്നെ പോലുള്ളവരുടെ മനസ്സാണ്... അത്തരം ചെറിയ ചില ചാറ്റൽ മഴകൾ പോലെയാണ് എന്നിൽ പെയ്തിറങ്ങുന്ന അക്ഷരങ്ങളുടെ വരവും... പ്രവചനാതീതം. എപ്പോൾ വേണമെങ്കിലും വരാം, വന്നത് പോലെ പോവുകയും ചെയ്യാം... ഒരു പക്ഷേ അത് കൊണ്ട് തന്നെയാവും ഓരോ തവണ മുന്നറിയിപ്പില്ലാതെ അവർ വരുമ്പോഴും ഞാൻ ആവേശഭരിതനാകുന്നത്....
കാത്തിരിക്കുന്നു, അടുത്ത ചാറ്റൽ മഴയ്ക്കായി...
ഈ പ്രപഞ്ചത്ത് മഴമാത്രമേയുള്ളൂ?
ReplyDeleteചുറ്റും ഒന്ന് കണ്ണോടിക്കൂ കവീ.........
എന്തോ, എന്റെ മനസ്സിൽ ഇപ്പോഴും മഴ തന്നെ... :) നാട്ടിലൊന്നെത്തിയിട്ടു വേണം ശരിക്കൊന്നിറങ്ങി നടക്കാൻ. ഈ വഴി വന്നതിൽ ഏറെ നന്ദി...
Deleteചിലപ്പൊള്‍ ഒരൊ വാക്കുകളും മഴ പൊലെയാണ് ..
ReplyDeleteവേനല്‍ മഴ പൊലെ , വര്‍ഷകാലം പൊലെ ...
ഉള്ളിലേ വേവുകളേ പുറംതള്ളി കുളിര്‍ നല്‍കുന്ന
ആശയങ്ങളുടെ നേര്‍ പകര്‍ത്തലാകാം ..........!
എത്ര എഴുതിയാലാണ് , പൊഴിഞ്ഞാലാണ്
മഴയൊടുള്ള പ്രണയം തീരുക ...............
വരണ്ട മനസ്സിലേക്ക് , ഒരു മഴ കോപ്പ് കൂട്ടുന്നുണ്ട് ..
ഗര്‍ഭ വേവുമായ് വാനം ഇരുട്ട് മൂടുന്നു ..............
നിന്നിലേക്കും എന്നിലേക്കും പൊഴിയുവാന്‍ വെമ്പി .............!