expr:class='"loading" + data:blog.mobileClass'>

Monday, February 3, 2014

ഉറങ്ങാം നിനക്കിനി

ഉറങ്ങാം നിനക്കിനി ,
ഈ ലോകം നിനക്ക് നല്കിയ
സുന്ദര നിമിഷങ്ങൾ ഓർമ്മിക്കുവാൻ
മായിക കാഴ്ചകൾ കണ്ടു തളർന്ന
കണ്ണുകൾക്ക്‌ വിശ്രമമേകാൻ,
ഉറങ്ങാം നിനക്കിനി ....

സങ്കൽപ ലോകം നിനക്കായി
കാത്തു വെച്ചിരിക്കുന്ന
കാഴ്ചകൾ കാട്ടിത്തരാൻ
സ്വപ്‌നങ്ങൾ കൊതിക്കുന്നു .
അതിനായി ഉറങ്ങാം നിനക്കിനി

നാളെയുടെ ലോകത്തെ നേരിടാൻ ,
പുതിയ ഊർജവും പുതിയ സ്വപ്നങ്ങളും
പുതിയ ആശയങ്ങളുമായി
അതിലൊരു ഭാഗമാകാൻ ,
ഉറങ്ങാം നിനക്കിനി .

നേരുന്നു നിനക്കെൻ
ശുഭരാത്രി . 

No comments:

Post a Comment