expr:class='"loading" + data:blog.mobileClass'>

Sunday, July 22, 2012

ഓര്‍മ മാത്രം

രണ്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു ഞാന്‍ എന്റെ ഇനിയുള്ള ജീവിതത്തിന്റെ സുഖവും ദുഖവും പങ്കിടാന്‍ എനിക്കായി നിയോഗിക്കപെട്ട എന്റെ 64 പ്രിയ സുഹൃത്തുക്കളെ വിട്ടു പിരിഞ്ഞിട്ടു.. അവരില്‍ പലരും ഇപ്പോള്‍ എവിടെയെന്നോ എങ്ങനെ എന്നോ അറിയില്ല. എവിടെയാണെങ്കിലും  സന്തോഷമായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇന്നിപ്പോള്‍ ജീവിതം ഏറെ മാറിയിരിക്കുന്നു. ഓരോരുത്തര്‍ക്കും അവരവരുടേതായ ലക്ഷ്യങ്ങള്‍, ജീവിത പാതകള്‍, നിയോഗങ്ങള്‍. ഒന്ന് മാത്രം അറിയാം, എല്ലാരും എന്നെ പോലെ കൊതിക്കുന്നു, ആ നല്ല നാളുകളെ തിരികെ ലഭിക്കാന്‍, ഒന്നിച്ചിരുന്നു പങ്കിട്ട നിമിഷങ്ങള്‍, ഓര്‍മ്മകള്‍, കടന്നു പോയ വഴികള്‍, സൌഹൃദത്തിന്റെ ആഴം അളന്ന ക്ലാസ്സ്‌ മുറികള്‍… എല്ലാം ഇന്ന് ഒരു നനുത്ത ഓര്‍മ മാത്രം. കണ്ണുകളില്‍ നനവ്‌ പടര്‍ത്തുന്ന നല്ല കുറെ ഓര്‍മ്മകള്‍. ഇനിയെത്ര നാം ശ്രമിച്ചാലും നമുക്കറിയാം, ഇനിയൊരു കൂടിച്ചേരല്‍ ദുഷ്കരം  തന്നെ എന്ന്. ഓരോ ശ്രമം നടത്തുമ്പോഴും പിന്നിലുണ്ടാവും, വര്‍ത്തമാന ജീവിതത്തിന്റെ പൊട്ടിച്ചെറിയാനാകാത്ത കുരുക്കുകളും കടമകളും. അവ ഇനിയുമേറെ കൂടുകയേ ഉള്ളു, എന്നിരുന്നാലും മാധ്യമങ്ങളില്‍ വരുന്ന സുഹൃദ് സംഗമ വാര്‍ത്തകള്‍ കാണുമ്പോള്‍ ഞാനും പ്രത്യാശിക്കുന്നു, ഒരുനാള്‍ നമ്മളും കണ്ടു മുട്ടും, ഒരുമിച്ച്, ഒരിടത്ത്‌, വീണ്ടും ആ നല്ല നാളുകളെ തിരികെ വിളിക്കാന്‍… ഏറെ കൊതിയോടെ... പ്രതീക്ഷയുമായ് നിര്‍ത്തട്ടെ. 


അത് വരെ പൊട്ടാതെ നിലനിര്‍ത്തുക ഈ സൌഹൃദത്തിന്റെ സ്നേഹ ചരട്…

2 comments:

  1. സൌഹൃദത്തിന്‍റെ പുതിയ ചരടില്‍ ഞാന്‍ ഉണ്ടാകും

    ReplyDelete
  2. സൌഹൃദങ്ങള്‍ തുടരട്ടെ...

    ReplyDelete